പിടിയിലായ പ്രതികൾ
കോന്നി: ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ കൈവശമുണ്ടായിരുന്നത് മോഷ്ടിച്ച എയർഗൺ. അറസ്റ്റിലായ ഊട്ടുപാറ ഷോൺവില്ലയിൽ ഷോൺ തോമസ് (19) ഊട്ടുപാറ തൂങ്കുഴിയിൽ സജിൻ വർഗീസ് (18) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴിന് മാർക്കറ്റിങ് സൊസൈറ്റിക്ക് സമീപം ഓട്ടോ സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഓട്ടോതൊഴിലാളികളുമായി സംഘർഷമുണ്ടാവുകയും തുടർന്ന് ഇവരുടെ കൈയിൽനിന്ന് എയർഗൺ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് ഇവരെ പൊലീസിൽ ഏൽപ്പിച്ചു.
തുടർന്ന് ചോദ്യം ചെയ്യലിൽ എയർഗൺ ഊട്ടുപാറയിലെ ഒരു വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഊട്ടുപാറ മിച്ചഭൂമിക്ക് സമീപം പൈനുംമൂട്ടിൽ പി.സി. ജോർജിന്‍റെ ഉടമസ്ഥതയിലുള്ള ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇവർ എയർഗൺ മോഷ്ടിച്ചത്. ഈ വീട്ടിലെ കുടുംബാംഗങ്ങൾ ന്യൂസിലൻഡിലാണ്.
വീടിന്‍റെ പിറകുവശത്തെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് ഇവർ അകത്ത് കടന്നത്. ഈ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടുസാമഗ്രികൾ അലങ്കോലമാക്കി ഇട്ടിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സാധനങ്ങൾ മോഷണം പോയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.