എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്

മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പി.​കെ. അ​നീ​ഷ്

ഉ​ദ്ഘാ​ട​നം ചെ​യ്തു​ന്നു

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം

പ​ത്ത​നം​തി​ട്ട: വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ടാ​ങ്ക​ർ ലോ​റി​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ വ​ല​യു​ക​യാ​ണ്.

കി​ണ​റു​ക​ളെ​ല്ലാം വ​റ്റി വ​ര​ണ്ടു. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ണ​​തോ​ടെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​മ്പി​ങും മു​ട​ങ്ങി​യി​രി​ക്ക​യാ​ണ്. ര​ണ്ടും മൂ​ന്നും ദി​വ​സം കൂ​ടു​​മ്പോ​ൾ കു​റ​ച്ച്​ സ​മ​യം മാ​ത്ര​മാ​കും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ​ പൈ​പ്പു​ക​ളി​ൽ കൂ​ടി വെ​ള്ള​മെ​ത്തു​ക. ഇ​തോ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

ന​ഗ​ര​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഭ​ര​ണ​സ​മി​തി ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ സ​മ​രം ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പി.​കെ. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ഓ​ഫി​സി​ൽ ഈ ​മാ​സം ഒ​മ്പ​തി​ന് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് എ​ത്തി​യെ​ങ്കി​ലും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത് 17നാ​ണ്. ഇ​നി ടെ​ൻ​ഡ​ർ തു​റ​ക്കു​ന്ന​തി​ന് 24 വ​രെ കാ​ത്തി​രി​ക്ക​ണം.

മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന് കാ​ക്കാ​തെ പ്ര​ദേ​ശ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സ്സി​ലാ​ക്കി വ​ള​രെ നേ​ര​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ണ്ട് ചി​ല​യി​ട​ങ്ങ​ളി​ൽ കി​ണ​ർ കു​ഴി​ച്ചാ​ൽ പോ​ലും വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി വി.​ആ​ർ. ജോ​ൺ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ശോ​ഭ കെ. ​മാ​ത്യു, ജോ​ജി ശാ​മു​വേ​ൽ, അ​ജി​ൻ വ​ർ​ഗീ​സ്, അ​ൻ​സി​ൽ അ​ഹ​മ്മ​ദ്, ഷൈ​നി അ​ഷ്റ​ഫ്, കൊ​ച്ചു​റാ​ണി, ബി​ജി​മോ​ൾ മാ​ത്യു, എം.​എ​ൻ. വി​ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Drinking water shortage in Pathanamthitta city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.