അബ്ബാസ് മുഹമ്മദ് അൽ ഹസനി അൽ മദനി കാലിഗ്രഫി രചനയിൽ
ഖുർആൻ വചനങ്ങൾ കാലിഗ്രഫിയിൽ തയാറാക്കി ശ്രദ്ധേയനായി യുവാവ്
പന്തളം: ഖുർആൻ വചനങ്ങൾ കാലിഗ്രഫിയിൽ തയാറാക്കി ശ്രദ്ധേയനാവുകയാണ് ഹാഫിസ് അബ്ബാസ് മുഹമ്മദ് അൽ ഹസനി അൽ മദനി. ഒരോ അധ്യായവും പ്രത്യേകം ഫ്രെയിമിലാണ് തയാറാക്കുന്നത്.
ചെറുപ്പത്തിൽ വീട്ടിൽനിന്നുതന്നെ പിതാവിൽനിന്ന് വിദ്യ അഭ്യസിച്ചു. ചെറുപ്പം മുതലേ അറബി കാലിഗ്രഫിയിൽ ചിത്രങ്ങൾ വരച്ചിരുന്നു. ഖുർആൻ മനനം ചെയ്യുന്ന കാലഘട്ടത്തിൽ ഖുർആനിനൊപ്പം അറബി കാലിഗ്രഫിയും രണ്ടുവർഷം അഭ്യസിച്ചു. പിന്നീട് മദീനയിൽവെച്ച് തുടർപഠനം. ഇദ്ദേഹം ഉസൂൽ തഫ്സീറിൽ മിഫ്താഹു തഫ്സീർ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. കായംകുളം, പെരിങ്ങാല, കോട്ടപ്പുറത്തു ഹൗസിൽ അബ്ദുൽ ലത്തീഫിന്റെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.