വി​ദ്യാ​ഭ്യാ​സം കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​റ​ണം -മു​ഖ്യ​മ​ന്ത്രി

പ​ത്ത​നം​തി​ട്ട: അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന വൈ​ജ്ഞാ​നി​ക-​സാ​ങ്കേ​തി​ക ലോ​ക​ത്തി​ന​നു​സ​രി​ച്ച് വി​ദ്യാ​ഭ്യാ​സ​വും അ​ക്കാ​ദ​മി​ക പ​രി​പാ​ടി​ക​ളും മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​തി​യ അ​റി​വു​ക​ൾ അ​തി​വേ​ഗം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്.

പ​ഠി​ച്ചി​റ​ങ്ങു​മ്പോ​ഴേ​ക്കും പ​ല അ​റി​വു​ക​ളും കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ന്ത​ര​മാ​യ അ​റി​വ് പു​തു​ക്ക​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ത്തോ​മ്മാ കോ​ള​ജ് തി​രു​വ​ല്ല​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, ക്വാ​ണ്ടം ക​മ്പ്യൂ​ട്ടിം​ഗ്, മെ​ഷീ​ൻ ലേ​ണിം​ഗ് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പു​തു​താ​യി അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി. പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അ​വ​ത​ര​ണം കോ​ള​ജ് ട്ര​ഷ​റ​ർ തോ​മ​സ് കോ​ശി നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. വ​ർ​ഗീ​സ് മാ​മ്മ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും കോ​ള​ജി​ന്റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ബ്ലെ​സ്സി ഐ​പ്പ് തോ​മ​സ് കോ​ള​ജി​ന്റെ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ന്റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഡാ​നി​യ​ൽ വ​ർ​ഗീ​സ്, എ​സ്. ലേ​ഖ, മ​നേ​ഷ് ജേ​ക്ക​ബ്, കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു വ​ർ​ഗീ​സ് ടി.​കെ, ഡോ. ​ടീ​ന ടി. ​എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Education Must Evolve With the Times, Says Chief Minister at Mar Thoma College Platinum Jubilee Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.