ശബരിമല തീര്‍ഥാടനം; പുകയില ഉല്‍പന്ന വില്‍പനയും ഉപയോഗവും നിരോധിച്ചു

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവ കാലയളവില്‍ വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലെ തീര്‍ഥാടന പാതകള്‍, ഇടത്താവളങ്ങള്‍, വഴിയോരക്കടകള്‍, ഹോട്ടലുകള്‍, താല്‍ക്കാലിക സ്റ്റാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും നവംബര്‍ 11 മുതല്‍ 2027 ജനുവരി 25 വരെ എല്ലാ തരത്തിലുമുള്ള പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സിഒടിപിഎ ആക്ടും മറ്റ് നിയമങ്ങളും അനുസരിച്ച് നടപടികളും പിഴയും ചുമത്തുമെന്ന് കലക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു. ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സംഗമിക്കുകയും വിരിവെയ്ക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ജനസാന്ദ്രതയേറിയ ഈ പ്രദേശങ്ങളില്‍ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്‍പനയും പൊതുജനാരോഗ്യത്തിനും തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും തടസ്സം സൃഷ്ടിക്കുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

Tags:    
News Summary - Tobacco banned at Sabarimala pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.