ജില്ല സ്കൂൾ കായികമേള കൊടുമണ്ണിൽ സി.വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട ജില്ല സ്കൂൾ കായികമേള തുടങ്ങി
കൊടുമൺ: ജില്ല സ്കൂൾ കായികമേള കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സി.വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷീബ മുഹമ്മദ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനി ലാൽ, ജില്ല പഞ്ചായത്ത് അംഗം എ.എൻ. സലീം, അജികുമാർ രണ്ടാംകുറ്റി, ലാലി സുദർശനൻ, എ.ജി. ശ്രീകുമാർ, ജി. അനിരുദ്ധൻ, മിഥുൻ അങ്ങാടിക്കൽ തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച വൈകീട്ട് 3.30ന് സമാപന സമ്മേളനം പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിക്കും. 11 ഉപജില്ലകളിൽനിന്നായി 4000ത്തോളം കായികതാരങ്ങൾ പെങ്കടുക്കുന്നു. 138 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.