പത്തനംതിട്ട ജില്ല സ്കൂൾ കായിക മേള; കിരീടം ചൂടി പുല്ലാട്
കൊടുമൺ: പത്തനംതിട്ട ജില്ല സ്കൂൾ കായികമേളയിൽ പുല്ലാട് ഉപജില്ല 297 പോയന്റോടെ കിരീടം നേടി. 40, സ്വർണവും 25 വെള്ളിയും 22 വെങ്കലവും കരസ്ഥമാക്കിയാണ് പുല്ലാട് തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചത്. 127 പോയന്‍റുമായി തിരുവല്ല ഉപജില്ല രണ്ടാംസ്ഥാനത്തെത്തി. 8 സ്വർണം 18 വെള്ളി 14 വെങ്കലവും തിരുവല്ല നേടി. മൂന്നാം സ്ഥാനം പത്തനംതിട്ട ഉപജില്ലക്കാണ്. 10 സ്വർണം 9 വെള്ളി 6 വെങ്കലവും ഉൾപ്പെടെ 104 പോയന്‍റ് നേടി. സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ 17ാം തവണയും 155 പോയന്‍റുമായി ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസാണ് ചാമ്പ്യൻമാരായത്. 21 സ്വർണവും 14 വെള്ളിയും 8 വെങ്കലവും നേടി.
രണ്ടാംസ്ഥാനത്ത് 125 പോയന്‍റുമായി കുറിയന്നൂർ എം.ടി.എച്ച്.എസ് എത്തി. 16 സ്വർണവും 11 വെള്ളിയും 12 വെങ്കലവും നേടി. സെന്‍റ് ജോർജ് മൗണ്ട് എച്ച്.എസ്.എസ് കൈപ്പട്ടൂർ 38 പോയന്‍റുമായി മൂന്നാംസ്ഥാനത്തെത്തി. 6 സ്വർണം, 2 വെള്ളി, 2 വെങ്കലവും ലഭിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പഴകുളം മധു എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സി.ജി. ഗീതാദേവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.