ജില്ല കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിക്കുന്നു
തെരുവിലെ അക്രമസമരം സി.പി.എമ്മിലെ അന്തച്ഛിദ്രം മറയ്ക്കാൻ -വി.ഡി. സതീശൻ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന സി.പി.എം കേരളത്തിൽ സമരം ചെയ്യുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ തിരിയുന്നതും മന്ത്രിമാരെ വഴിയിൽ തടയുന്നതും കേരളത്തിലെ സി.പി.എമ്മിലെ അന്തച്ഛിദ്രം മറയ്ക്കാനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ജില്ല കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ട രാജീവ്ഭവനിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയിൽ തടഞ്ഞ് കേമൻമാരാകാൻ ആരേയും അനുവദിക്കില്ലെന്നും സി.പി.എം ക്രിമിനൽ, ഗുണ്ടാ സംഘങ്ങളെ കർശനമായി നേരിടുമെന്നും മുഖ്യമന്ത്രി പഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരയ പി. മോഹൻരാജ്, പഴകുളം മധു എം.എൽ.എ, എൻ. ഷൈലാജ്, എം.എൽ.എമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ, മുൻ എം.എൽ.എമാരായ അഡ്വ. കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, ജോർജ്മാമൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല എന്നിവർ സംസാരിച്ചു.
പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലയായി കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ജനവാസ പ്രദേശങ്ങളായ ജില്ലയിലെ ഏഴ് വില്ലേജുകളെ അന്തിമ വിജ്ഞാപനത്തിൽ ഒഴിവാക്കുവാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് സ്വീകരണ സമ്മേളനത്തിൽ വെച്ച് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.