പന്തളം തെക്കേക്കര പഞ്ചായത്ത് വാങ്ങി സംഭരിച്ചിരുന്ന കയർ ഭൂവസ്ത്രത്തിന് തീ പിടിച്ചപ്പോൾ
Posted On
date_range Updated On
date_range പഞ്ചായത്ത് സംഭരിച്ച കയർ ഭൂവസ്ത്രത്തിന് തീ പിടിച്ചു
പന്തളം: പന്തളം തെക്കേക്കര പഞ്ചായത്തിലെ പാറക്കരയിൽ ചരിവ് പ്രദേശങ്ങളിൽ വിരിക്കുവാനായി സംഭരിച്ചിരുന്ന കയർ ഭൂവസ്ത്രത്തിന് തീപിടിച്ചു.
പന്തളം തെക്കേക്കര, പാറക്കര, മാന്തറയ്യത്ത് ബാബുവിെൻറ വീടിന് മുൻവശത്തെ കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന ഭൂവസ്ത്രമാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച പുലർച്ച നാലിനായിരുന്നു തീപിടിത്തം.
ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവം അറിഞ്ഞ് അടൂരിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.