ജോ​ളി സ്റ്റാ​ൻ​ലി, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ബി​ജു​മോ​ൻ, സ​തീ​ഷ് കു​മാ​ർ

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കു​വൈ​ത്തി​ലെ​ത്തി​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേസ്: നാ​ലു​ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ

പ​ത്ത​നം​തി​ട്ട: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ടൂ​ർ മ​ണ​ക്കാ​ല സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കു​വൈ​ത്തി​ൽ എ​ത്തി​ച്ച് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി. എ​മി​ഗ്രേ​ഷ​ൻ നി​യ​മ​പ്ര​കാ​രം വി​ദേ​ശ​ത്ത് നി​യ​മ​നം ന​ട​ത്താ​ൻ അം​ഗീ​കാ​ര​മി​ല്ലാ​ത്ത പ്ര​തി​ക​ൾ യു​വ​തി​യെ കു​വൈ​ത്തി​ൽ ജോ​ലി വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് ച​തി​ച്ച് പ​ണം കൈ​പ്പ​റ്റു​ക​യും ഇ​വ​രെ കു​വൈ​ത്തി​ലെ​ത്തി​ച്ച ശേ​ഷം ജോ​ലി ന​ൽ​കാ​തെ​യും പു​റ​ത്തു​വി​ടാ​തെ ഒ​രു മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

2014ലാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. യു​വ​തി​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്യാ​ൻ ഇ​ട​നി​ല നി​ന്ന ഒ​ന്നാം​പ്ര​തി കു​ര​മ്പാ​ല, പ​റ​ന്ത​ൽ പു​ല്ലു​പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ളി സ്റ്റാ​ൻ​ലി (57), ര​ണ്ടാം പ്ര​തി​യാ​യ തി​രു​വ​ല്ല, ക​വി​യൂ​ർ, ക​വി​യൂ​ർ താ​ഴ​ത്ത് ഉ​പ്പ​ൻ​ക​ര വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​ർ (72), മൂ​ന്നാം പ്ര​തി ആ​ലു​വ ചൂ​ണ്ടി നോ​ച്ചി​മാ കൊ​മ്പാ​റ മ​ര​ക്കാ​ര​ത്ത് പ​റ​മ്പി​ൽ വീ​ട്ടി​ൽ ന​വാ​സ് എ​ന്ന് വി​ളി​ക്കു​ന്ന ബി​ജു​മോ​ൻ (55), നാ​ലാം പ്ര​തി തി​രു​വ​ല്ല ക​വി​യൂ​ർ ഞാ​ലി​ക​ണ്ടം താ​ഴ​ത്ത് ഉ​പ്പ​ൻ​ക​ര വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​ർ (40) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജ് ടി. ​മ​ഞ്ജി​ത്ത് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ പ്ര​കാ​ര​വും എ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ് പ്ര​കാ​ര​വും കു​റ്റ​ക്കാ​ർ എ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ച്ച​ത്.

ഒ​ന്നാം പ്ര​തി​ക്ക് മൂ​ന്നു​മാ​സ​വും ആ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ര​ണ്ടാം പ്ര​തി​ക്ക് ആ​റു വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ത​ട​വും 53,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മൂ​ന്നാം പ്ര​തി​ക്ക് 37 വ​ർ​ഷ​വും 9 മാ​സ​വും ത​ട​വും 3,03,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. നാ​ലാം പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും 25000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

അ​ന്ന​ത്തെ അ​ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സു​നി​ൽ​കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ 2022ൽ ​അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പ്ര​ജീ​ഷ് ടി.​ഡി​യാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്ത് നി​ന്നും 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 33 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. റോ​ഷ​ൻ തോ​മ​സ് ഹാ​ജ​രാ​യി.

Tags:    
News Summary - Four accused sentenced in Kuwait rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.