ബാ​ല്യ​സ്പ​ന്ദ​നം പ​രി​പാ​ടി​യു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ആ​ന്റോ ആ​ന്റ​ണി എം.​പി നി​ര്‍വ​ഹി​ക്കു​ന്നു

ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കൽ കടമ -ആന്റോ ആന്റണി എം.പി

പത്തനംതിട്ട: ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ കടമയെന്ന് ആന്റോ ആന്റണി എം.പി. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് സമ്പൂര്‍ണമായ വിലയിരുത്തല്‍ നടത്തിയാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. കുട്ടികള്‍ക്ക് സമയോചിതമായി ആരോഗ്യ പരിശോധന നടത്തുകയും പോഷകാഹാര ലഭ്യത ഉറപ്പാക്കുകയും ചെയ്യും.

വനിത ശിശു വികസനം, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്ത് തുടക്കം കുറിച്ച ബാല്യസ്പന്ദനം പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു എം.പി. ‘ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി’ എന്നതാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ് പദ്ധതി വിശദീകരണം നടത്തി.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മുരളി വേങ്ങഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജയ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി ഷിജു പി. കുരുവിള, കെ.വി രശ്മിമോള്‍, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസര്‍ നീതാ ദാസ്, ആരോഗ്യ വകുപ്പ് ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, കാഞ്ഞീറ്റുകാര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ രജനി കൃഷ്ണന്‍ നായര്‍, എഴുമറ്റൂര്‍ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ജിജോ മാത്യു, ഡെപ്യൂട്ടി എജുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ ആര്‍. ദീപ, ആര്‍.ബി.എസ്.കെ കോഓഡിനേറ്റര്‍ ജിഷ സാരു തോമസ്, കോയിപ്രം ബ്ലോക്ക് സി.ഡി.പി.ഒ എം. നിള തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ്, കുട്ടികളുടെ ആരോഗ്യ പരിശോധന എന്നിവയും സംഘടിപ്പിച്ചു.

Tags:    
News Summary - Raising a healthy generation is our duty - Anto Antony MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.