വരവ് കുറഞ്ഞു, ആവശ്യക്കാർ ഏറി; ചെറുനാരങ്ങ വില കുതിക്കുന്നു
പത്തനംതിട്ട: ചെറുനാരങ്ങ വില കുതിക്കുന്നു. ചെറുനാരങ്ങ കിലോക്ക് 260- 300 രൂപയാണ് ഇപ്പോഴത്തെ വില. വലിപ്പം കൂടിയതിനാണ് തീ വില. മൊത്ത വിപണിയിൽ ഇത് കിലോക്ക് 240 രൂപ വരെയായിട്ടുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണം. കൊടുംചൂടും കാലാവസ്ഥ വ്യതിയാനവും മൂലം വിപണിയിൽ നാരങ്ങക്ക് ആവശ്യക്കാർ ഏറെയാണ്. നാരങ്ങ വില കൂടിയത് ലൈം ജ്യൂസ്, സർബത്ത് തുടങ്ങിയവയുടെ കച്ചവടത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പഞ്ചസാരക്ക് കിലോക്ക് 60 രൂപ ആയതോടെ നാരങ്ങ വെള്ളത്തിനും വില കൂട്ടേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്ടിൽ കൃഷി കുറഞ്ഞു വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
നാരകം ഉൾപ്പെടെ വിവിധ കൃഷികൾ കുറഞ്ഞു വരുന്നതായി തമിഴ്നാട് തെങ്കാശി സ്വദേശിനി മഹേശ്വരി പറഞ്ഞു. എട്ട് വർഷമായി അവർ പത്തനംതിട്ടയിൽ നാരങ്ങ കച്ചവടം ചെയ്യുകയാണ്. കൃഷി സ്ഥലങ്ങളിൽ കെട്ടിടങ്ങളും മറ്റും ഉയരാൻ തുടങ്ങിയിട്ടുണ്ട്. പുതു തലമുറക്ക് ക്യഷിയോട് താൽപര്യം കുറഞ്ഞുവരുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.