തി​യ​റ്റ​റു​ക​ളി​ൽ പ​രി​ശോ​ധ​ന: ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​ള​വി​ൽ കു​റ​വ്, ലൈ​സ​ൻ​സു​മി​ല്ല

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ​രി​ശോ​ധ​ന. ധ​ന്യ-​ര​മ്യ തി​യ​റ്റ​റി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യ പോ​പ്കോ​ണി​ലും സ്‌​നാ​ക്‌​സി​ലും കാ​പ്പി​യി​ലു​മാ​ണ് അ​ള​വി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ സി​നി​മ കാ​ണു​വാ​ൻ എ​ത്തി​യ ആ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​യ​റ്റ​റി​ലേ​ക്ക് ക​യ​റു​ക​യും ഇ​തി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ഫ​റ്റീ​രി​യ​യി​ൽ​നി​ന്നും പോ​പ്കോ​ണും സ്‌​നാ​ക്സും വാ​ങ്ങു​ക​യു​മാ​യി​രു​ന്നു.

70 ഗ്രാം ​അ​ള​വ് പ​റ​ഞ്ഞി​ട്ടു​ള്ള മീ​ഡി​യം പോ​പ്കോ​ണി​ൽ 51 ഗ്രാ​മും 55 ഗ്രാം ​ചെ​റി​യ പോ​പ്കോ​ൺ ക​പി​ൽ 41 ഗ്രാ​മു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ​ത്. 180 ഗ്രാം ​ന​ൽ​കേ​ണ്ട കാ​പ്പി​യി​ൽ 105 ഗ്രാം ​മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഫ​റ്റീ​രി​യ​യു​ടെ ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ് 2018ൽ ​അ​വ​സാ​നി​ച്ചി​രു​ന്ന​താ​യും സം​ഘം ക​ണ്ടെ​ത്തി. ഇ​ത് സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​വും തി​യ​റ്റ​റി​ന് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. ന​ഗ​ര​സ​ഭ ലെ​സ​ൻ​സ്​ ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി. അ​ള​വി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​യ​റ്റ​റി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Inspection in theaters: Shortage in food quantities and lack of license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.