കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന കാർ
റാന്നി: വടശ്ശേരിക്കര കുമ്പളത്താമൺ റോഡിൽ കാർ യാത്രക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തിൽ കാറിന് സാരമായ തകരാർ സംഭവിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. കുമ്പളത്താമൺ സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്.
ആശുപത്രിയിൽ പോയി മടങ്ങിവന്ന ഇവർ സഞ്ചരിച്ച കാർ വടശ്ശേരിക്കരയിൽനിന്നും കുമ്പളത്താമണ്ണിലേക്ക് പോകുന്ന വഴി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. റോഡിന്റെ ഒരു ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കാടുകയറിക്കിടക്കുന്ന പറമ്പിൽനിന്നും ഇറങ്ങിവന്ന കാട്ടാന ഇവരുടെ മുന്നിലേക്ക് നടന്നടുക്കുകയായിരുന്നു. കാറിനടുത്തെത്തിയ ശേഷം കാറിന്റെ ഡോറിന്റെ ഭാഗത്ത് ആന കൊമ്പുകൊണ്ട് കുത്തുകയും കാർ കുത്തിമറിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെയിൽ കാറിലുണ്ടായവർ പുറത്തേക്ക് ചാടിയതിനാൽ പരിക്കേറ്റില്ല. കാറിന്റെ ഒരു ഭാഗം ചവിട്ടി തകർത്ത ശേഷം ആന വനത്തിലേക്ക് കയറുകയും ചെയ്തു. റാന്നി വനം ഡിവിഷന്റെ പരിധിയിലാണ് കാട്ടാന ആക്രമണം നടന്നത്. വനപാലകർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഈ ഭാഗത്ത് റോഡിന് ഇരുവശത്തും സ്വകാര്യ ഭൂമികൾ കാടുകയറിക്കിടക്കുന്നത് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.