എസ് ഐ യുടെ മൂക്കിടിച്ചു പൊട്ടിച്ചു; വാഹന പരിശോധനക്കിടെ മദ്യലഹരിയിൽ അതിക്രമം നടത്തിയ പ്രതി പിടിയിൽ

പത്തനംതിട്ട: പെരുനാടിൽ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. പെരുനാട് എസ്.എച്ച്.ഒ എസ്.ഐ മിഥുൻ അശോകിനെ ആക്രമിച്ച കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്. പ്രതി എസ്ഐയുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടയിൽ അതുവഴി സ്കൂട്ടറിലെത്തിയ നിതിൻ രാജ് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് വാഹനം പരിശോധിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി എസ്ഐയെ ആക്രമിക്കുകയായിരുന്നു.

പെരുനാട് പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയും പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ആർ, എസ്ഐമാരായ മിഥുൻ അശോക്, സണ്ണി, എഎസ്ഐ അഭിലാഷ്, എസ്‌പിഒമാരായ ലാൽ, സുമേഷ്, സിപിഒമാരായ വിജേഷ്, അരവിന്ദാക്ഷൻ, നിധീഷ്, അക്ഷയ്, സേതു കൃഷ്ണൻ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Sub-Inspector's Nose Broken During Vehicle Check: Drunk Youth Arrested for Attacking Police Officer in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.