ഉപതെരഞ്ഞെടുപ്പ്; തൂത്തുവാരി യു.ഡി.എഫ്

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ ഒരു വാർഡ് കൂടി പിടിച്ചെടുത്ത് നാലിടത്തും വിജയിച്ച് യു.ഡി.എഫിന്‍റെ മിന്നും പ്രടനം. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ യു.ഡി.എഫ് സർക്കാർ ജില്ലയോട് നീതി പുലർത്തിയില്ലെന്ന വിമർശനം, പ്രളയ ദുരിതാശ്വാസം വൈകുന്നത്, അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം എന്നിങ്ങനെ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താൻ എൽ.ഡി.എഫിന് ആയുധങ്ങൾ പലതുമുണ്ടായിരുന്നു. എന്നാൽ അതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. എം.എൽ.എ സി.വി. ശാന്തകുമാർ പ്രതിനിധീകരിച്ചിരുന്ന കല്ലേലി വാർഡിൽ ഭൂരിപക്ഷം കുറഞ്ഞത് യു.ഡി.എഫിന് ക്ഷീണമാണെങ്കിലും അതിനെയും കവച്ച് വക്കുന്നതാണ് കുന്നന്താനത്ത് എൽ.ഡി.എഫിന് ഏറ്റ ആഘാതം. വള്ളോക്കുന്ന് സിറ്റിങ് വാർഡിൽ സി.പി.എമ്മിന്‍റെ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ബി.ജെ.പി സ്ഥാനാർഥി രണ്ടാം സ്ഥാനത്ത് എത്തിയ ഇവിടെ രണ്ട് വോട്ടിനാണ് യു.ഡി.എഫിന്‍റെ സ്ഥാനാർഥി വിജിയിച്ചത്. വള്ളോക്കുന്നിൽ രണ്ട് വോട്ടിന്വിജയിച്ച യു.ഡി.എഫ്റാന്നി ബ്ലോക്ക് പടിയിൽ അഞ്ച് വോട്ടിനുമാണ് വിജയിച്ചത്. നാലിടത്തും യു.ഡി.എഫ് വിജയിച്ചെങ്കിലും ഒരു പഞ്ചായത്തിലും ഭരണത്തെ ഫലംബാധിക്കുന്നില്ലെന്നത് മാത്രമാണ് എൽ.ഡി.എഫിന്‍റെ ആശ്വാസം. കുന്നന്താനത്തും, റാന്നിയിലും ഭരണം എൽ.ഡി.എഫിനാണ്. കുറ്റൂർ ബി.ജെ.പി ഭരണത്തലാണ്. കല്ലേലി ഉൾപ്പെടുന്ന അരുവാപ്പുലം യു.ഡി.എഫ് ഭരണത്തിലുമാണ്. 

Tags:    
News Summary - By-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.