പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച 665 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 199പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. 70 വയസ്സുള്ള കുറ്റപ്പുഴ സ്വദേശി, 47 വയസ്സുള്ള നിരണം സ്വദേശിനി 70 വയസ്സുള്ള പള്ളിക്കല്‍ സ്വദേശി എന്നിവരാണ് മരിച്ചത്. പള്ളിക്കൽ സ്വദേശി പള്ളിക്കല്‍ വൃദ്ധസദനത്തിലും മറ്റുള്ളവർ സ്വവസതിയിലുമാണ് മരിച്ചത്. മൂന്ന് മരണങ്ങളും രോഗങ്ങള്‍ മൂലമുള്ള സങ്കീര്‍ണതകള്‍ മൂലമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 13പേര്‍ വിദേശത്തുനിന്ന് വന്നവരും, 12പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും, 640പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36പേരുണ്ട്. അടൂര്‍ (കണ്ണംകോട്, അടൂര്‍, ആനന്ദപ്പള്ളി, പറക്കോട്, പന്നിവിഴ)-40, തിരുവല്ല(തോട്ടഭാഗം, വെണ്‍പാല, മഞ്ഞാടി, മതില്‍ഭാഗം, മുത്തൂര്‍, കാവുംഭാഗം, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം)-26, പത്തനംതിട്ട (മുണ്ടുകോട്ടയ്ക്കല്‍, കൊടുന്തറ, വടക്കുപുറം, പത്തനംതിട്ട)-25, പന്തളം(മങ്ങാരം, തൊന്നല്ലൂര്‍, പൂഴിക്കാട്, മുടിയൂര്‍കോണം, കുരമ്പാല സൗത്ത്)-22 എന്നിങ്ങനെയാണ് നഗരസഭ പ്രദേശങ്ങളിൽ രോഗബാധിതർ. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിൽ 84പേർക്ക് രോഗം സ്ഥിരീകരിച്ചു, ഏറത്ത്-32, റാന്നി പഴവങ്ങാടി-24, കുന്നന്താനം- 21, വെച്ചൂച്ചിറ, ആറന്മുള-19, വടശ്ശേരിക്കര, കോയിപ്രം-18, ഏനാദിമംഗലം-16, വള്ളിക്കോട്, ഏഴംകുളം-15, കുളനട-14, തോട്ടപ്പുഴശ്ശേരി, മലയാലപ്പുഴ, പെരിങ്ങര, കോന്നി, കൊടുമണ്‍-13, മൈലപ്ര, കലഞ്ഞൂര്‍, ഇരവിപേരൂര്‍-11, പ്രമാടം-10, റാന്നി, പുറമറ്റം, പന്തളം-തെക്കേക്കര, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, കല്ലൂപ്പാറ-9, തുമ്പമണ്‍-8 , മല്ലപ്പള്ളി- , കടപ്ര- 7,അയിരൂര്‍, അരുവാപുലം, തണ്ണിത്തോട്, റാന്നി പെരുനാട്, കൊറ്റനാട്-5 എന്നിങ്ങനെയാണ് മറ്റ് ഗ്രാമപഞ്ചായത്തുകളിലെ നില. ജില്ലയില്‍ ഇതുവരെ ആകെ 32531പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവരുടെ എണ്ണം 26191 ആണ്. ജില്ലക്കാരായ 6135 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. 5878 പേര്‍ ജില്ലയിലും, 257 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ആകെ 15364പേര്‍ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.