പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്ച 433പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 297പേര്‍ രോഗമുക്തരായി. േരാഗം ബാധിച്ച മൂന്നുപേർ മരിച്ചു. 74 വയസ്സുള്ള കോയിപ്രം സ്വദേശി, 48 വയസ്സുള്ള മല്ലപ്പുഴശ്ശേരി സ്വദേശിനി, 90 വയസ്സുള്ള കൊറ്റനാട് സ്വദേശിനി എന്നിവരാണ് മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 10പേര്‍ വിദേശത്തുനിന്ന് വന്നവരും അഞ്ചുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 418പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25പേരുണ്ട്. പന്തളം- 38, തിരുവല്ല-34, പത്തനംതിട്ട-23, അടൂര്‍-8 എന്നിങ്ങനെയാണ് നഗരസഭ പ്രദേശത്ത് രോഗബാധിതർ. സീതത്തോട്-17, പന്തളം-തെക്കേക്കര, ഇരവിപേരൂര്‍-16, കൊറ്റനാട്, കോഴഞ്ചേരി, ആറന്മുള-15, മല്ലപ്പള്ളി-13, കുളനട- 12, നെടുമ്പ്രം-11, ചെറുകോല്‍, ഓമല്ലൂര്‍, മെഴുവേലി, ഏഴംകുളം-10, റാന്നി, വള്ളിക്കോട്, എഴുമറ്റൂര്‍, കടമ്പനാട്, ചിറ്റാര്‍- 8, തോട്ടപ്പുഴശ്ശേരി, കുന്നന്താനം, മല്ലപ്പുഴശ്ശേരി, ഏറത്ത്- 7, കുറ്റൂര്‍, കോയിപ്രം, ചെന്നീര്‍ക്കര- 6, പുറമറ്റം, കോട്ടാങ്ങല്‍, ഇലന്തൂര്‍-5 എന്നിങ്ങെന ഗ്രാമപഞ്ചായത്തുകളിലും രോഗബാധിതർ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.