പത്തനംതിട്ട: മുസ്ലിയാർ എൻജിനീയറിങ് കോളജും സർക്കാർ വകുപ്പുകളും സംയുക്തമായി നടത്തിയ 'പ്രതീക്ഷ 2022' ബോധവത്കരണ പരിപാടി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മുസ്ലിയാർ എജുക്കേഷൻ ട്രസ്റ്റ് ട്രഷറർ പി.ഐ. ഹബീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പ് നേതൃത്വത്തിൽ ''കൗമാരത്തെ നശിപ്പിക്കുന്ന ലഹരി'' എന്ന വിഷയത്തിൽ ക്വിസ് മത്സരവും ഗതാഗതവകുപ്പ് ''ഗതാഗത നിയമ പരിപാലനം'' വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരവും ഭക്ഷ്യസുരക്ഷാവിഭാഗം ''ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണരീതി'' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തി. സമാപനസമ്മേളനത്തിൽ എക്‌സൈസ് വകുപ്പിലെ സീനിയർ ഓഫിസർ ബിജു ഫിലിപ്പ് അവാർഡുകൾ വിതരണം ചെയ്തു. photo..... പത്തനംതിട്ട മുസ്ലിയാർ എൻജിനീയറിങ് കോളജിൽ ''പ്രതീക്ഷ 2022'' ബോധവത്കരണ പരിപാടി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.