കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

പ​ത്ത​നം​തി​ട്ട: കി​ണ​റ്റി​ല​ക​പ്പെ​ട്ട വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. 73കാ​രി​യാ​യ വീ​ട്ട​മ്മ അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ല​ക​പ്പെ​ട്ട​പ്പോ​ൾ എ​ൺ​പ​തു​കാ​ര​നാ​യ ഭ​ർ​ത്താ​വ്​ കി​ണ​റ്റി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ര​ണ്ടു​പേ​രെ​യും ഫ​യ​ർ​ഫോ​ഴ്​​സ്​ ര​ക്ഷി​ച്ചു.

ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ് പ​ന്ന്യാ​ലി​ഭാ​ഗം ക​മാ​ട​ത്ത​റ​യി​ൽ വീ​ട്ടി​ൽ പൊ​ന്ന​മ്മ ഏ​ക​ദേ​ശം 24 അ​ടി താ​ഴ്ച​യും ആ​റ​ടി വ്യാ​സ​വു​മു​ള്ള കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ടു. ര​ണ്ടു​തൊ​ടി വെ​ള്ള​മു​ള്ള കി​ണ​റ്റി​ൽ ച​ളി നി​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കി​ണ​റി​ൽ പൊ​ന്ന​മ്മ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഭ​ർ​ത്താ​വ് ഗോ​പി​നാ​ഥ​ൻ (80) കി​ണ​റ്റി​ലി​റ​ങ്ങി ഇ​വ​രെ താ​ങ്ങി​നി​ർ​ത്തി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ത്ത​നം​തി​ട്ട അ​ഗ്‌​നി​ര​ക്ഷ നി​ല​യം സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പ്ര​ദീ​പ്കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ ഷൈ​ജു എ​ന്നി​വ​ർ റോ​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ കി​ണ​റ്റി​ൽ ഇ​റ​ങ്ങു​ക​യും നെ​റ്റ്, റോ​പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ൽ ര​ണ്ടു​പേ​രെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​ക്കെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. സേ​ന​യു​ടെ ത​ന്നെ ആം​ബു​ല​ൻ​സി​ൽ ഇ​വ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Tags:    
News Summary - Firefighters rescue elderly couple trapped in well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.