ക​ത്തി​ന​ശി​ച്ച കാർ

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; കു​ടും​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കോ​ന്നി: പ​യ്യ​നാ​മ​ൺ -കു​പ്പ​ക്ക​ര റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ചി​റ്റാ​ർ, വ​യ്യാ​റ്റു​പു​ഴ​യി​ൽ​നി​ന് മു​ള​ന്ത​റ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം. പു​ലി​യാ​നി​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ജോ​ബി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം ആ​റു​പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

യാ​ത്ര​ക്കി​ട​യി​ൽ വാ​ഹ​ന​ത്തി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് കു​ടും​ബം വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കു​ടും​ബം വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. കോ​ന്നി​യി​ൽ​നി​ന്ന് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു.

Tags:    
News Summary - A moving car caught fire; the family miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.