വീട്ടിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

പത്തനംതിട്ട: ചിറ്റാർ മീൻകുഴിയിൽ വീട്ടിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. കുട്ടികളും വയോധികരും അടക്കമുള്ളവർ താമസിക്കുന്ന വീട്ടിലാണ് പാമ്പ് കയറിയത്. വനംവകുപ്പിനെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് വീട്ടുകാർ ആരോപിച്ചു.

ചിറ്റാർ ഫോറസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ, പാമ്പിനെ പിടികൂടാൻ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിളിക്കാനായിരുന്നു മറുപടി. ആർ.ആർ.ടി സംഘം മറ്റൊരു സ്ഥലത്ത് ഡ്യൂട്ടിയിലായതിനാൽ അവർക്കും എത്താൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥർ കൈമലർത്തിയതോടെ നാട്ടുകാരും ജനപ്രതിനിധിയും ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ നാട്ടുകാർ തന്നെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.

Tags:    
News Summary - Python caught from house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.