സൂരജ് , പ്രേംജിത്ത്, വിഷ്ണു
പത്തനംതിട്ട: ഓമല്ലൂരിലെ പെട്രോൾ പമ്പ് ജീവനക്കാരനായ ചെന്നീർക്കര സ്വദേശി രഞ്ജിത്തിനെ സംഘം ചേർന്ന് ഹെൽമറ്റ് കൊണ്ട് മർദിക്കുകയും പെട്രോൾ വിൽപന നടത്തി കൈവശമുണ്ടായിരുന്ന രണ്ടായിരത്തോളം രൂപ അപഹരിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
പ്രമാടം ളാക്കൂർ സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സൂരജ് (19), ഓമല്ലൂർ അയിമാലി, വിളാഹം പുരയിടം വീട്ടിൽ പ്രേംജിത്ത് പ്രസാദ് (19), പത്തനംതിട്ട മണ്ണാറമല, ഇലവുന്തറ പുത്തൻവീട്ടിൽ വിഷ്ണു ഭാസ്കരൻ (19) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വെളുപ്പിന് 12.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
രഞ്ജിത്ത് ജോലി ചെയ്യുന്ന ഓമല്ലൂരിലെ പമ്പിലെത്തിയ പ്രതികൾ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയും ഇത് നൽകാൻ വിസമ്മതിച്ച രഞ്ജിത്തെ സംഘം ചേർന്ന് മർദിക്കുകയും കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയുമായിരുന്നു. കേസെടുത്ത പത്തനംതിട്ട പൊലീസ് അടുത്തദിവസം തന്നെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ അരുൺ ജി, എസ്.ഐമാരായ ബിനു മോഹൻ, ബിനോയ് ബേബി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അൽസാം, വിജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ആഷർ, അനൂപ്, അനീഷ്, സുമൻ, ജിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.