ടാ​റി​ങ് ഇ​ള​കി കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ ചാ​ലാ​പ്പ​ള്ളി-​അ​റ​ഞ്ഞി​യ്ക്ക​ൽ റോ​ഡ്

ചാ​ലാ​പ്പ​ള്ളി-​അ​റ​ഞ്ഞി​യ്ക്ക​ൽ റോ​ഡ് ത​ക​ർ​ന്നു; വാ​ഹ​ന യാ​ത്ര ദു​രി​ത​മാ​കു​ന്നു

മ​ല്ല​പ്പ​ള്ളി: കൊ​റ്റ​നാ​ട്, എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചാ​ലാ​പ്പ​ള്ളി-​അ​റ​ഞ്ഞി​യ്ക്ക​ൽ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ൽ. ടാ​റി​ങ് ഇ​ള​കി മാ​റി​യ റോ​ഡി​ൽ മെ​റ്റ​ലു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ മെ​റ്റ​ലി​ൽ തെ​ന്നി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ടാ​റി​ങ് ത​ക​ർ​ന്ന് കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടു. മ​ഴ പെ​യ്യു​മ്പോ​ൾ കു​ഴി​ക​ളി​ൽ മ​ലി​ന​ജ​ല​വും ച​ളി​യും ഒ​ഴു​കി​യെ​ത്തു​ന്ന​തി​നാ​ൽ വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്രി​ക​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. റോ​ഡി​ലെ കൊ​ടും​വ​ള​വു​ക​ളി​ലെ കാ​ടും വാ​ഹ​ന യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്നു. മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ചു​ങ്ക​പ്പാ​റ-​ചാ​ലാ​പ്പ​ള്ളി, വാ​യ്പൂ​ര്-​എ​ഴു​മ​റ്റൂ​ർ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പാ​സ് റോ​ഡാ​ണി​ത്. അ​മി​ത​ഭാ​രം ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​ക​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ സ​ഞ്ചാ​രം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് റോ​ഡ് ത​ക​ർ​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ക​ളു​ടെ ആ​രോ​പ​ണം. ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ മാ​ത്രം ദൂ​ര​പ​രി​ധി​യു​ള്ള റോ​ഡ് എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തി​നാ​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ റോ​ഡ് ന​ന്നാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള​ത്. സ​മീ​പ​ത്ത് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് തു​ട​ങ്ങി​യ പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് റോ​ഡി​ന്റെ നി​ല​വി​ലെ ശോ​ച്യാ​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. റോ​ഡി​ന്റെ ദു​ര​വ​സ്ഥ​ക്ക് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags:    
News Summary - Chalappally-Aranhikkal road collapses; vehicular travel becomes difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.