ഡോ. എം.എസ്. സുനിലി​െൻറ 181ാമത്തെ വീട് കൈമാറി

ഡോ. എം.എസ്. സുനിലി​ൻെറ 181ാമത്തെ വീട് കൈമാറി പടം​ മെയിൽ.. പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം.എസ്. സുനിലി​ൻെറ നേതൃത്വത്തിൽ ഭവനരഹിതർക്ക് പണിതുനൽകുന്ന 181ാമത്തെ സ്നേഹഭവനം, ഇളമണ്ണൂർ, പൂതങ്കര, കുന്നത്തു തെക്കേതിൽ രാധാമണിക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ ജോസ് കരിങ്കുളത്തി​ൻെറ സഹായത്തോടെ നിർമിച്ചു നൽകി. വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരക്കുള്ളിൽ കോളജ് വിദ്യാർഥിനിയായ മകൾക്കും രോഗിയായ ഭർത്താവിനും കേൾവിയും കാഴ്ചയും നഷ്​ടമായ പ്രായമായ അച്ഛനുമൊപ്പം താമസിക്കുകയായിരുന്നു രാധാമണി. രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടാണ്​ കൈമാറിയത്​. താക്കോൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ ബീന പ്രഭ കൈമാറി. പഞ്ചായത്ത്‌ പ്രസിഡൻറ്​ പ്രീത രമേഷ്, അംഗങ്ങളായ രാജഗോപാൽ, സജിത, കെ.പി. ജയലാൽ, അഭിജിത് യശോധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.