പത്തനംതിട്ട: മഹാത്മഗാന്ധി സർവകലാശാലക്ക്കീഴിലെ ജില്ലയിലെ കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ജയം. 18 കോളജുകളിൽ 17 ഇടത്തും എസ്.എഫ്.ഐ വിജയിച്ചു. വിവിധ കോളജുകളിലായി 30 യൂനിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളജ്, എസ്.എ.എസ് കോളജ് കോന്നി, എസ്.എൻ.ഡി.പി കോളജ് കോന്നി, സെന്‍റ് തോമസ് കോളജ് കോന്നി, മുസ്‌ലിയാർ ആർട്‌സ് ആൻഡ് സയൻസ് കോളജ്, വി.എൻ.എസ് കോന്നി, ബി.എ.എം തുരുത്തിക്കാട്, ഐ.എച്ച്.ആർ.ഡി തണ്ണിത്തോട്, എസ്.എൻ കോളജ് ചിറ്റാർ, സെന്‍റ് തോമസ് കോളജ് കോഴഞ്ചേരി, സെന്‍റ് തോമസ് കോളജ് റാന്നി, സെന്‍റ് തോമസ് കോളജ് ഇടമുറി, തിരുവല്ല മാർത്തോമ കോളജ്, ഡി.ബി പമ്പ, സെന്‍റ് തോമസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്- മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്.എഫ്.ഐ യൂനിയൻ നിലനിർത്തി. ഇലന്തൂർ ഗവ. കോളജിൽ മാത്രമാണ് കെ.എസ്.യു വിജയിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ 14ൽ 13സീറ്റിലും എസ്.എഫ്.ഐക്ക് എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക് മാത്രമാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.