പന്തളം: നീതി തേടി ഈ മാസം 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്നു പോപുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ. രാവിലെ 10നു മ്യൂസിയം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് മുൻമന്ത്രി പന്തളം സുധാകരനും 12ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ചന്ദ്രശേഖരൻ നായർ, പന്തളം ഏരിയ കോഓഡിനേറ്റർ പി.പി. ജോൺ, ഫാ. ഡാനിയേൽ പുല്ലേലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പോപുലർ ഫൈനാൻസ് അടച്ചുപൂട്ടിയപ്പോൾ നിക്ഷേപകരെ സഹായിക്കാൻ നിയമിച്ച നിലവിലെ കോംപിറ്റന്‍റ് അതോറിറ്റിയുടെ പ്രവർത്തനം കൃത്യമായി നടക്കാത്തതിനാൽ പുതിയ ആളെ നിയമിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ബഡ്സ് ആക്ട് നിയമപ്രകാരം കോടതികൾ സ്ഥാപിച്ചു നിക്ഷേപകർക്ക് ക്ലെയിം ചെയ്യാനുള്ള സൗകര്യം ഒരുക്കണം. നശിച്ചുകൊണ്ടിരിക്കുന്ന ആഡംബര കാറുകളുൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പെട്ടെന്നു ലേലം ചെയ്തു പണം ട്രഷറിയിൽ നിക്ഷേപിക്കുകയോ ആദ്യ ഗഡുവായി നിക്ഷേപകർക്ക് വീതിച്ചുനൽകാൻ നടപടി സ്വീകരിക്കുകയോ വേണം. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണങ്ങൾ ഏകോപിപ്പിച്ചു ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.