പത്തനംതിട്ട: വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷു ഉത്സവം വെള്ളിയാഴ്ച നടക്കും. പുലർച്ച നാലിന് വിഷുക്കണി ദർശനം. തുടർന്ന് വിഷുക്കൈനീട്ടം നൽകൽ. 5.30ന് നാണയം നിറക്കൽ വഴിപാട്, 11ന് വിഷ്ണുപൂജ, വൈകീട്ട് 6.40ന് ആകാശദീപക്കാഴ്ച. വെട്ടിപ്പുറം കരിമ്പനക്കൽ ദേവീക്ഷേത്രത്തിലെ പൊങ്കാല വെള്ളിയാഴ്ച നടക്കും. രാവിലെ ആറിന് മഹാഗണപതിഹോമം, എട്ടിന് പൊങ്കാല അടുപ്പിൽ മേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരി തിരിതെളിക്കും. തുടർന്ന് പൊങ്കാല, ഉച്ചക്ക് അന്നദാനം, വൈകീട്ട് ദീപക്കാഴ്ച. വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഏഴിന് വിഷുക്കണി ദർശനം. ഉത്സവത്തിന് സമാപനംകുറിച്ച് 10ന് ആറാട്ട് ബലി, വൈകീട്ട് 3.30ന് ആറാട്ട് എഴുന്നള്ളത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.