അ​നൂ​പ്​

വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ട​മ​ അ​റ​സ്റ്റി​ൽ​

കോ​ന്നി: കോ​ന്നി പൂ​വ​ൻ​പാ​റ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി ഉ​ട​മ​യെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 മ​ണി​ക്കാ​ണ്​ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് കോ​ന്നി പൂ​വ​ൻ​പാ​റ കൈ​ത​വ​ന വീ​ട്ടി​ൽ രാ​ജു എ​ന്ന് വി​ളി​ക്കു​ന്ന മാ​ത്യു വ​ർ​ഗീ​സ്(46) മ​രി​ച്ച​ത്.

ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മാ​ത്യു വ​ർ​ഗീ​സി​നെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മു​ഖം ത​ക​ർ​ന്നു പോ​യി​രു​ന്ന​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും ബു​ദ്ധി​മു​ട്ടി.

കേ​സെ​ടു​ത്ത കോ​ന്നി ​പൊ​ലീ​സ് ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ങ്കി​ലും അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് സി.​സി.​ടി.​വി ക്യാ​മ​റ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​വും പ​രി​സ​ര​വും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​ടി​ച്ചി​ട്ട വാ​ഹ​ന​ത്തി​ന്റേ​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന വ​ള​രെ ചെ​റി​യ ഒ​രു പ്ലാ​സ്റ്റി​ക് ഭാ​ഗം ല​ഭി​ച്ചു. അ​ത് ഒ​രു i 20 വാ​ഹ​ന​ത്തി​ന്റെ​താ​ണ് എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ അ​ന്വേ​ഷ​ണ​സം​ഘം സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഒ​ടു​വി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ഹ​നം ഓ​ടി​ച്ച പു​ന​ലൂ​ർ ആ​യി​ര​ന​ല്ലൂ​ർ സ്വ​ദേ​ശി മ​ണ​ലി​ൽ എ​ര​ണൂ​ർ ക​രി​ക്കം എ​ന്ന സ്ഥ​ല​ത്ത് കൃ​ഷ്ണ വി​ലാ​സം വീ​ട്ടി​ൽ അ​നൂ​പി​നെ (32) അ​റ​സ്റ്റ് ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ ബി. ​രാ​ജ​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡി​ക്രൂ​സ്, പ്ര​മോ​ദ് ,ജോ​മോ​ൻ, സൈ​ഫു​ദ്ദീ​ൻ, അ​ഖി​ൽ കൃ​ഷ്ണ​ൻ , ന​ഹാ​സ് എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ​യും വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags:    
News Summary - Owner arrested in fatal car crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.