ആദ്യവര്‍ഷം തന്നെ നൂറുശതമാനം തുകയും ചെലവഴിച്ചു -നഗരസഭ ചെയർപേഴ്സൻ

പന്തളം: നഗരസഭ ഭരണത്തിനെതിരായ പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന്​ പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി പട്ടികജാതി വിഭാഗത്തിന്‍റെ വിവിധ പദ്ധതികളിലായി ലക്ഷങ്ങള്‍ ഇല്ലാതാക്കിയെന്ന പ്രതിപക്ഷ ആരോപണം വ്യാജമാണ്​. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കോടികള്‍ നഷ്ടപ്പെടുത്തിയ സ്ഥാനത്ത് ബി.ജെ.പി ഭരണത്തിലെ ആദ്യവര്‍ഷം തന്നെ നൂറുശതമാനം തുകയും ചെലവഴിച്ചു. ടി.കെ. സതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സി.പി.എം ഭരണത്തില്‍ പട്ടികജാതി വിഭാഗത്തിന് അനുവദിച്ച തുക, ചെലവഴിച്ച തുക, ശതമാനവും ഇപ്രകാരമാണ്. 2016-17ല്‍ അനുവദിച്ചത് 1,42,22,901, ചെലവഴിച്ചത് 1,16,25,788, 81.74 ശതമാനം. 2017-18ല്‍ അനുവദിച്ചത് 1,85,29,451, ചെലവഴിച്ചത് 94,80,872, 51.17 ശതമാനം. 2018-19ല്‍ അനുവദിച്ചത് 3,25,67,000, ചെലവഴിച്ചത് 2,73,58,334 84.01 ശതമാനം. 2019-20ല്‍ അനുവദിച്ചത് 3,95,95,5000,ചെലവഴിച്ചത് 2,61,00,346 65 ശതമാനം. എന്നാൽ, 2020 ഡിസംബര്‍ ഒന്നിനു ഭരണമേറ്റ ബി.ജെ.പി ഭരണസമിതി തുക പൂര്‍ണമായും വിനിയോഗിച്ച്​ പദ്ധതികൾ നൂറുശതമാനവും നടപ്പാക്കി. 21-22ല്‍ 3,66,22,303 രൂപ അനുവദിച്ചതിൽ 2,84,97,138 രൂപ വിനിയോഗിച്ചു. 83.75 ശതമാനം ഫണ്ടും വിനിയോഗിച്ചു വിവിധ പദ്ധതികൾ നടപ്പാക്കി. രാഷ്ട്രീയപ്രേരിതമായി വ്യാജപ്രചാരണം നടത്തി ഭരണം അട്ടിമറിക്കാനാണ് സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട്​ ശ്രമിക്കുന്നതെന്നും സുശീല കുറ്റ​പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.