അടൂർ: മാരൂർ രഞ്ജിത് ഭവനിൽ രണജിത്തിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും പ്രതികളെ സംരക്ഷിക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. ജില്ല സെക്രട്ടേറിയേറ്റ് അംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലീം, ജില്ല കമ്മിറ്റി അംഗങ്ങളായ പ്രഫ. കെ. മോഹൻകുമാർ, ആർ. തുളസീധരൻ പിള്ള, രാജശേഖര കുറുപ്പ്, ആർ.വി. രാജീവ് കുമാർ, രാജകുമാർ, ഡി. ബിനോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.