വൈദ്യുതി മുടങ്ങും

തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ തിരുവല്ല മാർക്കറ്റ് ജങ്​ഷൻ, കാവുംഭാഗം, അമ്പിളി ജങ്​ഷൻ എന്നിവിടങ്ങളിൽ . ----- ഗതാഗതം നിരോധിച്ചു തിരുവല്ല: മൂവടത്തുപ്പടി - മേപ്രാൽ റോഡിൽ മേപ്രാലിന് സമീപം കലുങ്ക് പണി നടക്കുന്നതിനാൽ ഇന്നുമുതൽ വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ മേപ്രാൽ - ചാത്തങ്കേരി റോഡ്‌ വഴി പോകണമെന്ന്​ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം, തിരുവല്ല സെക്ഷൻ അസി.എക്സി.എൻജിനീയർ അറിയിച്ചു. - താലപ്പൊലി ഉത്സവം കൊടിയേറി തിരുവല്ല: പാലിയേക്കര നെടുമ്പള്ളിൽ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് ത​ന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് നീലകണ്ഠ നാരായണ ഭട്ടതിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. വനവാതുക്കര കണ്ണനാണ് യജ്ഞാചാര്യൻ. ദിവസവും രാവിലെ ഏഴുമുതൽ ഭാഗവത പാരായണം, ഒന്നിന് അന്നദാനം, വൈകീട്ട് വിശേഷാൽ പൂജകൾ, ഭജന, പ്രഭാഷണം, സമൂഹപ്രാർഥന. 12ന് രാത്രി എട്ടിന് ഭക്തിഗാനസുധ. 13ന് രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. 14ന് രാത്രി എട്ടിന് ഓട്ടൻതുള്ളൽ. 15ന് 4.30ന് കൊടിയിറക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.