മല്ലപ്പള്ളി: കുളത്തൂർമൂഴി പത്തനാട് നിവാസികളുടെ യാത്രക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി മല്ലപ്പള്ളിയുടെ പുതിയ സർവിസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കും. കുളത്തൂർമൂഴി, പത്തനാട്, കറുകച്ചാൽവഴി ചങ്ങനാശ്ശേരിക്കാണ് സർവിസ്. രാവിലെ 6.30ന് മല്ലപ്പള്ളിയിൽനിന്ന് ആരംഭിച്ച് കുളത്തൂർമൂഴി, പത്തനാട്, കറുകച്ചാൽ, മാമ്മൂടുവഴി 8.10ന്ചങ്ങനാശ്ശേരിയിൽ എത്തും. തിരിച്ച് 8.20ന് ചങ്ങനാശ്ശേരിയിൽനിന്ന് കറുകച്ചാൽ, പത്തനാട്, കുളത്തൂർമൂഴിവഴി 9.55ന്ചുങ്കപ്പാറയിലെത്തും. 10.15ന് ചുങ്കപ്പാറയിൽനിന്ന് എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ, തിരുവല്ലക്കും ഉച്ചക്ക് 12ന് തിരുവല്ലയിൽനിന്ന് കല്ലൂപ്പാറ, മല്ലപ്പള്ളി, എഴുമറ്റൂർ വഴിചുങ്കപ്പാറ, 1.50ന് ചുങ്കപ്പാറയിൽനിന്ന് എഴുമറ്റൂർ, മല്ലപ്പള്ളി, മമ്മൂടുവഴി ചങ്ങനാശ്ശേരി. 3.20ന് ചങ്ങനാശ്ശേരിയിൽനിന്ന് മാമ്മൂട്, കറുകച്ചാൽ ,പത്തനാട്, കുളത്തൂർമൂഴി. 4.50ന് കുളത്തൂർമൂഴിയിൽനിന്ന് പത്തനാട്, കറുകച്ചാൽ ,മല്ലപ്പള്ളി, പായിപ്പാടുവഴി തിരുവല്ല. ഏഴിന് തിരുവല്ലയിൽനിന്ന് കല്ലൂപ്പാറ, മല്ലപ്പള്ളി, കുളത്തൂർമൂഴി. 8.10ന് കുളത്തൂർമൂഴിയിൽനിന്ന് 8.30ന് മല്ലപ്പള്ളിയിൽ സർവിസ് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.