കൊടുമണ്ണിൽ രോഗികൾക്ക് മരുന്നും ഭക്ഷണവും ഉറപ്പാക്കി കൊടുമൺ: ആര്‍ദ്രകേരളം പുരസ്കാരത്തിൽ ജില്ലയിലെ മൂന്നാം സ്ഥാനം നേടിയ കൊടുമൺ പഞ്ചായത്തിന്റെ പ്രധാന മികവ് രോഗികൾക്ക് മരുന്നും സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണവും ഉറപ്പാക്കിയതാണ്. മറ്റു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും നടപ്പാക്കി. ആശുപത്രിയിലെ പാലിയേറ്റിവ് ടീം കൃത്യമായി നിശ്ചിത സമയത്ത് വീടുകളിൽ എത്തി കിടപ്പുരോഗികളെ പരിചരിക്കുന്നതിൽ ശ്രദ്ധിക്കുന്നതോടൊപ്പം ആവശ്യമായ ആളുകൾക്ക് അറിയിപ്പ് അനുസരിച്ച് സേവനം ലഭ്യമാക്കാറുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മൂന്നു് ചികിത്സ സമ്പ്രദായങ്ങളെയും യോജിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പ് സമയബന്ധിതമായി നടപ്പാക്കി. ഹോമിയോ പ്രതിരോധമരുന്ന് വീടുകളിൽ സന്നദ്ധ പ്രവർത്തകരിലൂടെ വിതരണം ചെയ്തു. അങ്ങാടിക്കൽ ആയുർവേദ ആശുപത്രിയിലൂടെ കോവിഡ് അനന്തര മരുന്നുകൾ കൃത്യമായി വിതരണം ചെയ്തു. രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ഡി.സി.സി പ്രവർത്തിപ്പിച്ചു. വാര്‍ഡ്തലത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം ഹരിതകർമ സേനയുടെ പ്രവർത്തനത്തിലൂടെ നടപ്പാക്കി. പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, വൈസ് പ്രസിഡന്റ് ധന്യ ദേവി, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സി. പ്രകാശ് എന്നിവർ നേതൃത്വം നൽകുന്നു. Photo ..കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.