കോന്നി: ഗ്രാമപഞ്ചായത്തിന്‍റെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ഇടതുപക്ഷം ശ്രമിച്ചത് ഒമ്പതാം വാർഡിലെ തവളപ്പാറയിൽ മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചതിന്‍റെ പകപോക്കലെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ആരോപിച്ചു. ലൈബ്രറി ഭാരവാഹികൾ പഞ്ചായത്തിന് നൽകിയ നിവേദനത്തെത്തുടർന്ന് പഞ്ചായത്തിന്‍റെ പൊതുപദ്ധതിയിൽ ഉൾപ്പെടുത്തി മിനി മാസ്റ്റ് ലൈറ്റ് അനുവദിച്ചിരുന്നു. പഞ്ചായത്തിന്‍റെ മിക്ക കവലകളിലും ഇതേപോലെ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ അവഗണിക്കുന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഈ ബജറ്റിൽ ഇടതുപക്ഷ അംഗമുള്ള മൂന്നാം വാർഡിലെ ഗവ. എൽ.പി സ്കൂൾ കെട്ടിടം പണിയാൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാ വാർഡിലും തുല്യമായാണ് ഫണ്ടുകൾ നൽകിയിട്ടുള്ളത്. യു.ഡി.എഫ് ഭരണത്തിലുള്ള കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളുടെ പ്രവർത്തനം അസ്ഥിരപ്പെടുത്താൻ സി.പി.എം ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ വി. നായർ, വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം, പാർലമെന്‍ററികാര്യ സെക്രട്ടറി പി.വി. ജോസഫ് എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.