പത്തനംതിട്ട: മാരാമൺ മാർക്രിസോസ്റ്റം ഫൗണ്ടേഷൻ, കേരള ചിത്രകല പരിഷത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക ജലദിനത്തിൽ 'പ്രിയപ്പെട്ട പമ്പ' ആശയത്തെ കേന്ദ്രീകരിച്ച് ചിത്രകലാ ക്യാമ്പും ചർച്ച സമ്മേളനവും നടത്തും. 22ന് മാരാമൺ മാർത്തോമ റിട്രീറ്റ് സെന്‍ററിൽ നടക്കുന്ന സംഗമത്തിൽ പ്രഗദ്ഭരായ ചിത്രകാരന്മാരും പരിസ്ഥിതി പ്രവർത്തകരും പ്രകൃതി സ്നേഹികളും വിദ്യാഭ്യാസ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. രാവിലെ എട്ടുമുതൽ ചിത്രരചനയും ഉച്ചക്ക് 2.30 മുതൽ ചർച്ച സമ്മേളനവും ചിത്ര പ്രദർശനവും നടക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാർത്തോമ റിട്രീറ്റ് സെന്ററിൽ 2.30 ആരംഭിക്കുന്ന ചർച്ചസമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പമ്പാനദിയുടെ ശുദ്ധീകരണവും സംരക്ഷണവും പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് സംഗമത്തിൻെറ ലക്ഷ്യമെന്ന് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്‍റ് റെജി കൊപ്പാറ, സെക്രട്ടറി ഫാ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറർ ബോബി അവഗാമ, ട്രസ്റ്റി എബു മാത്യു എബ്രഹാം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.