കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോ​ന്നി: കു​ള​ത്തു​മ​ണ്ണി​ൽ കാ​ട്ടാ​ന വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു. കു​ള​ത്തു​മ​ൺ ന​ന്ത്യാ​ട്ട് വീ​ട്ടി​ൽ അ​മ്പി​ളി വ​ർ​ഗീ​സി​ന്റെ കൃ​ഷി​യി​ട​ത്തി​ലെ നൂ​റ്റ​മ്പ​തോ​ളം വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ വാ​ഴ​ക​ൾ ഈ ​കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന ശ​ല്യം കാ​ര​ണം കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ.

ക​ല്ലേ​ലി, കു​ള​ത്തു​മ​ൺ, താ​മ​ര​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​കു​ന്ന വ​ന്യ​ജീ​വി ശ​ല്യം കാ​ര​ണം പൊ​റു​തി മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ കാ​ട്ടാ​ന എ​ത്തി നാ​ശം വി​ത​ച്ചു. കാ​ടി​റ​ങ്ങി എ​ത്തു​ന്ന കാ​ട്ടാ​ന​കൂ​ട്ടം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ച​ത്. ക​ല്ലേ​ലി, കു​ള​ത്തു​മ​ൺ, കൊ​ക്കാ​ത്തോ​ട്, താ​മ​ര​പ്പ​ള്ളി തു​ട​ങ്ങി​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു​ണ്ട്. വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണം എ​ന്ന നാ​ട്ടു​കാ​രു​ടെ അ​വ​ശ്യ​വും ന​ട​പ്പാ​യി​ട്ടി​ല്ല. പാ​ടം ഫോ​റ​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ് ഈ ​ഭാ​ഗം. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ വ​നം വ​കു​പ്പ് സോ​ളാ​ർ ഫെ​ൻ​സി​ങ് വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും വ​നം വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - A herd of wild elephants destroyed crops in Kulathumani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.