മല്ലപ്പള്ളി: ചുങ്കപ്പാറ ടൗണിൽ കോട്ടാങ്ങൽ റോഡിൽ ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിൽ റോഡിൻെറ ഇരുവശങ്ങിലും വാഹനങ്ങൾ അനധികൃതമായി പാർക്കുചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇവിടെ അനധികൃത പാർക്കിങ് കാരണം ബസ് സ്റ്റാൻഡിൽനിന്ന് ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് ഇരു ദിശകളിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. നിരവധി വാഹന അപകടങ്ങളാണ് ഇവിടെ പതിവായി നടക്കുന്നത്. വാഹനങ്ങൾ തമ്മിൽ ഉരസലും ഇതിനെ തുടർന്ന് നടക്കുന്ന തർക്കങ്ങളും പതിവാണ്. ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ എസ്.എൻ.ഡി.പി.ടി മുതൽ ജങ്ഷൻ വരെ റോഡിൻെറ വശങ്ങളിലെ പാർക്കിങ്ങും വളവുകളും വാഹനങ്ങളുടെ അമിതവേഗതവും നിരവധി മരണങ്ങൾക്കും കാരണമായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഫോട്ടോ: ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ വാഹനങ്ങൾ അപകടത്തിൽപെട്ടതിനെ തുടർന്ന് നടന്ന തർക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.