വടശേരിക്കര: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിന് തീപിടിച്ചു. ശബരിമല പാതയില്‍ ളാഹ വിളക്കുവഞ്ചിക്കു സമീപം വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ശബരിമല തീർഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുവനന്തപുരം പേരൂർക്കട സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് പൂർണമായും കത്തിനശിച്ചത്. വാഹനത്തിൽ ഒമ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഓടിച്ചുകൊണ്ടിരിക്കെ വാഹനത്തിന്‍റെ മുൻവശത്തുനിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവർ പേരൂർക്കട സ്വദേശി മുകേഷ് വണ്ടി നിർത്തി. ഉടൻ യാത്രക്കാരും പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേറ്റില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലക്കൽ സ്പെഷൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഗ്നിരക്ഷാസംഘം തീ പൂർണമായും അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.