എം.ജി കലോത്സവം; വെബ്സൈറ്റ് പ്രകാശനം ചെയ്തു

പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന് ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ് വെബ്സൈറ്റ് പ്രകാശനം ചെയ്തത്. http://wakeupcall2022.in/. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ ശരത് ശശിധരൻ, യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി പി.എസ്. വിപിൻ, സെനറ്റ് അംഗം എസ്. അബ്ബാസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അമൽ അബ്രഹാം, അക്ഷര എസ്.രാജ്, എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷൻ മാർച്ച് 20 മുതൽ 25 വരെയാണ്. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിലാണ് സർവകലാശാല കലോത്സവം. PTL 12 MG WEB മഹാത്മാഗാന്ധി സർവകലാശാല കലോത്സവ വെബ്സൈറ്റ് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തുന്നു കുടുംബശ്രീ സ്ത്രീശക്തി കലാജാഥ സമാപനം ഇന്ന് പത്തനംതിട്ട: സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുന്നതി‍ൻെറ ഭാഗമായി കുടുംബശ്രീ ജില്ല മിഷ‍ൻെറ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനുമെതിരെ സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയുടെ സമാപനം ശനിയാഴ്ച വൈകീട്ട്​ 4.30ന് കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മാത്യു ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ്​ ശ്രീദേവി സതീഷ് ബാബു അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.