കുളനട ക്ഷീരവികസന യൂനിറ്റി‍െൻറ ക്ഷീരസംഗമം ഇന്ന്

കുളനട ക്ഷീരവികസന യൂനിറ്റി‍ൻെറ ക്ഷീരസംഗമം ഇന്ന് പത്തനംതിട്ട: കുളനട ക്ഷീരവികസന യൂനിറ്റി‍ൻെറ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട ക്ഷീരോൽപാദക സഹകരണ സംഘത്തി‍ൻെറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടക്കും. കോട്ട എസ്.എന്‍.ഡി.പി മന്ദിരം ഹാളില്‍ രാവിലെ 11ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രേഖ അനില്‍ അധ്യക്ഷതവഹിക്കും. എക്‌സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, പൊതുസമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജില്ല പഞ്ചായത്ത് റിവോള്‍വിങ്​ ഫണ്ട് ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിക്കും. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ ആദരിക്കല്‍ പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു നിര്‍വഹിക്കും. ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെ ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ടി. ടോജിയും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകയെ മെഴുവേലി പഞ്ചായത്ത് പ്രസിഡന്‍റ്​ പിങ്കി ശ്രീധറും ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.