പന്തളം: അനുവദിച്ച തുക തീർന്നെന്ന കാരണത്തിൽ പാതിവഴിയിൽ പണിനിർത്തിയ പന്തളം എൻ.എസ്.എസ് കോളജിന് സമീപത്തെ . നടന്നുപോകാൻപോലും കഴിയാത്ത തരത്തിൽ മെറ്റലും പാറക്കല്ലുകളും നിറഞ്ഞ റോഡിൻെറ ദുരവസ്ഥ എന്നുമാറും എന്നറിയാതെ കുഴയുകയാണ് നാട്ടുകാർ. കേരള യൂനിവേഴ്സിറ്റിയുടെ ഇൻഫർമേഷൻ സെന്‍റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിലെ റോഡാണ്കൂടുതലായി തകർന്നിരിക്കുന്നത്. നിരവധി യാത്രക്കാർ ഉപയോഗിച്ചിരുന്ന റോഡിൽ ഇപ്പോൾ കാൽനടക്കാർക്കുപോലും സഞ്ചരിക്കാനാകുന്നില്ല. കോളജിന് പിറകുവശത്തെ മറ്റു റോഡുകൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, തെക്കുവശത്തെ ഈ റോഡിനെയാണ് എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ആശ്രയിക്കുന്നത്. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി മണ്ണ് ഒഴുകിമാറുകയും മെറ്റലും പാറക്കല്ലുകളും തെളിയുകയും ചെയ്തതോടെയാണ് യാത്രദുരിതം വർധിച്ചത്. ഇരുചക്ര വാഹന യാത്രികർക്ക് കെണിയാണ് ഈ റോഡ്. ആവശ്യമായ തുക അനുവദിച്ച് റോഡ് നവീകരണം പൂർത്തിയാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: തകർന്ന പന്തളം എൻ.എസ്.എസ് കോളജിന് സമീപത്തെ കടക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.