തിരുവല്ല: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് 45ഓളം പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ തിരുവല്ല സ്വദേശിയായ പാസ്റ്ററുടെ വീട്ടിലേക്ക് പരാതിക്കാർ മാർച്ചും ധർണയും നടത്തി. തിരുവല്ല സ്വദേശിയായ പാസ്റ്റർ ബാബു ജോണിന്‍റെ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്കാണ് തട്ടിപ്പിന് ഇരയായവരും കുടുംബാംഗങ്ങളും മാർച്ച് നടത്തിയത്. രണ്ടര ലക്ഷം മുതൽ എട്ടുലക്ഷം വരെയാണ് ഓരോരുത്തർക്കും നഷ്ടമായത്. തിരുവല്ല കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്നുമാണ് മാർച്ച് ആരംഭിച്ചത്. പാസ്റ്റർ ബാബു ജോണും സഹായി ജയചന്ദ്രനും ചേർന്ന് 2019 മുതൽ 2020വരെയുള്ള കാലയളവിലാണ് വിവിധ ജില്ലകളിലെ നിരവധി പേരിൽനിന്നായി അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയത്. സംഭവത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവർത്തകരെന്ന പേരിൽ അമേരിക്കയിൽ എത്തിക്കാമെന്നും പിന്നീട് വിവിധ സ്ഥാപനങ്ങളിലായി ജോലി വാങ്ങി നൽകാമെന്നുമായിരുന്നു ബാബു ജോൺ ഉറപ്പ് നൽകിയത്. ഉഷ ജോയ്, ശിവപ്രസാദ്, നിർമൽ കുമാർ, ലിൻസി, ഷേർളി ബോബൻ, അഡ്ലിൻ, ഡാലിയ അഭിലാഷ്, ജയ്സൺ, ജോഷി, ക്രിസ്റ്റീന ജോസഫ് തുടങ്ങിയവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.