റാന്നി: വേൾഡ് ക്രിസ്ത്യൻ ടി.വിയുടെ ആഭിമുഖ്യത്തിൽ പുരസ്കാര സമർപ്പണവും 'ലോകസമാധാനം' വിഷയത്തിൽ സെമിനാറും നടന്നു. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ ലോകസമാധാനത്തിന്‍റെ അനിവാര്യതയെക്കുറിച്ച് പ്രഭാഷണം നടത്തി. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു മുഖ്യസന്ദേശം നൽകി. ക്നാനായ സമുദായ സെക്രട്ടറി ടി.ഒ. എബ്രഹാം തോട്ടത്തിൽ, പി.ആർ. പ്രസാദ്, ആലിച്ചൻ ആറൊന്നിൽ, റെജി താഴമൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു റെജി, അനിത അനിൽകുമാർ, സിസ്റ്റർ തബിദ, സമദ് മേപ്പുറത്ത്, റോജി ജേക്കബ്, തോമസുകുട്ടി പുന്നൂസ്, ഡോ. മനു എം. വർഗീസ്, തോമസ് മാമ്മൻ പുത്തൻപുരക്കൽ, ഡോ. എ.എം. വർഗീസ് എന്നിവർ സംസാരിച്ചു. Ptl rni_1 Veena ഫോട്ടോ: വേൾഡ് ക്രിസ്ത്യൻ ടി.വിയുടെ ആഭിമുഖ്യത്തിൽ റാന്നി പി.ജെ.ടി ഹാളിൽ നടന്ന സെമിനാർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.