റാന്നി ബി.ആർ.സിയിൽ വായനച്ചങ്ങാത്തം

റാന്നി: കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കുന്ന സമഗ്ര ശിക്ഷ കേരളയുടെ വായനച്ചങ്ങാത്തം റാന്നി ബി.ആർ.സിയിൽ തുടങ്ങി. ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർതല പരിശീലനത്തിന്‍റെ ബ്ലോക്കുതല ഉദ്ഘാടനം റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വക്കറ്റ് ബിന്ദു റെജി റാന്നി നിർവഹിച്ചു. ഷാജി എ. സലാം വിഷയാവതരണം നടത്തി. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ‍റ്​ ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. സുധ ഭാസി മുഖ്യപ്രഭാഷണം നടത്തി. എസ്. ദിവ്യ, എസ്. ദീപ്തി, എസ്. ഗീത, സൈജു സക്കറിയ, ബീനാമ്മ കോശി, സ്പെഷൽ എജുക്കേറ്റർ ആർ. രാജശ്രീ, നിമിഷ അലക്സ്‌ എന്നിവർ സംസാരിച്ചു. ptl rni_3 brc ഫോട്ടോ: റാന്നി ബി.ആർ.സിയുടെ വായനച്ചങ്ങാത്തം പരിപാടി അങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.