പന്തളം: ആകെ 87,91,36,692 രൂപവരവും 81,62,03,200 ചെലവും 6,29,33,492 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് പന്തളം നഗരസഭയിൽ അവതരിപ്പിച്ചു. ശബരിമല തീർഥാടകർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ ടോക്കൺ തുകയായി ഒരുകോടി വകയിരുത്തി. ഭവന പദ്ധതികൾക്ക് എട്ട് കോടി, നഗരസഭക്ക് കെട്ടിടം, ഷോപ്പിങ് കോംപ്ലക്സ് എന്നിവക്ക് 15 കോടി, കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ഒരുകോടി, കൃഷിയും അനുബന്ധ മേഖലക്കുമായി 1.80 കോടി, ദാരിദ്ര്യ ലഘൂകരണത്തിന് 20 ലക്ഷം, പട്ടികജാതി/പട്ടികവർഗ ക്ഷേമത്തിന് നാല് കോടി എന്നിങ്ങനെയാണ് ബജറ്റിൽ വകയിരുത്തിയത്. ഫോട്ടോ: പ്രതിപക്ഷ ബഹളത്തിനിടെ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ ബജറ്റ് അവതരിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.