പത്തനംതിട്ട: ഓമല്ലൂർ വയൽവാണിഭത്തിന്‍റെ ഉദ്ഭവസ്ഥാനമായ വെളിനല്ലൂരിലെ പഞ്ചായത്ത് ഭരണസമിതിക്കും ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭാരവാഹികൾക്കും വ്യാഴാഴ്ച വൈകീട്ട് ആചാരപരമായ വരവേൽപ് ഓമല്ലൂർ ചന്തയിൽ നൽകും. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. അൻസലിന്‍റെ നേതൃത്വത്തിലാണ് സംഘം എത്തുന്നത്. വാണിഭത്തിൽ ബുധനാഴ്ച രാവിലെ നടന്ന ശ്വാനപ്രദർശനം കാണാൻ നല്ല തിരക്ക് അനുഭവപ്പെട്ടു. വൈകീട്ട് നടന്ന കവിയരങ്ങ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. സുമേഷ് കൃഷ്ണൻ, ഗണ പൂജാരി, പ്രഫ. മാലൂർ മുരളീധരൻ, അഖിലൻ ചെറുകോട്, വാഴമുട്ടം മോഹൻ, ഡോ. നിബുലാൽ വെട്ടൂർ, കാശിനാഥൻ, ടി.ആർ. ജയചന്ദ്രൻ, മധു മാത്തൂർ, രാജേഷ് ഓമല്ലൂർ, ഓമല്ലൂർ പ്രസന്നകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. സ്മിത സുരേഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് അഡ്വ. സുരേഷ് സോമയുടെ വയൽമേളം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.