നെൽവയൽ സംരക്ഷിക്കണം; ജിയോളജി ഓഫിസ് മാർച്ച്

മല്ലപ്പള്ളി: ക്വാറികളുടെ അനധികൃത പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും നെൽവയലുകളും ചതുപ്പുനിലങ്ങളും തണ്ണീർത്തടങ്ങളും തോടുകളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ നാഷനൽ ജനതാദൾ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജിയോളജി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡനന്‍റ്​​ മധു ചെമ്പുകുഴി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്, ജില്ല സെക്രട്ടറി ശാന്തിജൻ, ഷാജി മാമ്മൂട്ടിൽ, നിതിൻ ജേക്കബ് ജോർജ്, ആനന്ദൻ, ജയ്സൺ എന്നിവർ സംസാരിച്ചു. --------- ഫോട്ടോ . ഭാരതീയ നാഷനൽ ജനതാദൾ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജിയോളജി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.