വനമേഖല കാട്ടുതീ ഭീഷണിയിൽ

ഫയർലൈൻ തെളിക്കുന്ന ജോലി പലയിടത്തും തുടങ്ങിയില്ല വടശ്ശേരിക്കര: വേനൽച്ചൂടിൽ പൊരിയുന്ന വടശ്ശേരിക്കര റാന്നി, ചിറ്റാർ . കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍റെ പരിധിയിലെ കരികുളം, മോതിരവയൽ, അത്തിക്കയം, കുടമുരുട്ടി, വടശ്ശേരിക്കര റേഞ്ചിന് കീഴിലെ ചിറ്റാർ, ളാഹ, തണ്ണിത്തോട് എന്നിവിടങ്ങളിൽ പലയിടങ്ങളും കാട്ടുതീ ഭീഷണി നേരിടുന്ന വനമേഖലയാണ്. വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് കാര്യമായ മുൻകരുതലുകൾ നടന്നിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഫയർലൈൻ തെളിക്കുന്ന ജോലി പലയിടത്തും തുടങ്ങിയിട്ടില്ല. റാന്നിയിൽനിന്ന് ഈ മേഖലയിലേക്ക് ഫയർ യൂനിറ്റ് എത്തുമ്പോഴേക്കും തീ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാകും. വേനൽ കടുത്തതോടെ നാട്ടിലും തീപിടിത്തം വർധിച്ചു. തീ അണക്കുന്ന ജോലിയും നടക്കുന്നുണ്ട്. വനത്തിൽ അതിക്രമിച്ചുകടക്കുന്നവർ വലിച്ചെറിയുന്ന ബീഡിക്കുറ്റിയും വാറ്റുകാരുടെ വ്യാജവാറ്റുമാണ് തീ പടരാൻ പ്രധാന കാരണമായി കണക്കാക്കുന്നത്. തീകാരണം വന്യമൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുവാനും സാധ്യത ഏറെയാണ്. വനത്തിലേക്കുള്ള കടന്നുകയറ്റം തടയാൻ വനംവകുപ്പ് അധികൃതർ പെട്രോളിങ്​ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.