കോന്നിയിൽ പാലങ്ങൾക്കും റോഡുകൾക്കും മുൻഗണന

കോന്നി: സംസ്ഥാന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിന്​ വലിയ പരിഗണനയാണ് നൽകിയിരിക്കുന്നതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്​. മെഡിക്കൽ കോളജിനും സി.എഫ്​.ആർ.ഡി കോളജിനും തുക നീക്കി വെച്ചതും റബർ കർഷകർക്ക് സബ്സിഡിക്ക്​ 500 കോടിയും വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതുമെല്ലാം കാർഷിക മേഖലക്ക്​ ഉണർവേകും. നിരവധി പൊതുമരാമത്ത് റോഡുകൾ ഉന്നത നിലവാരത്തിലാക്കാൻ പണം അനുവദിച്ചിട്ടുണ്ട്. ചിറ്റൂർ കടവ്, മാത്തൂർ, തൃപ്പാറ പാലങ്ങൾ ബജറ്റിൽ ഉൾപ്പെട്ടതും കലഞ്ഞൂർ മാർക്കറ്റിൽ ഷോപ്പിങ്​ കോംപ്ലക്സിന് മൂന്നു കോടി ലഭിച്ചത് എടുത്തു പറയേണ്ടതാണ്. കോന്നിക്ക്​ മികച്ച പരിഗണന നൽകിയ ധനകാര്യ മന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിന് അനുവദിച്ച പ്രധാന പദ്ധതികൾ: ഗുരുനാഥന്‍മണ്ണ്‍ -സീതത്തോട് -22ാം ബ്ലോക്ക് -ആങ്ങമൂഴി -കോട്ടമണ്‍ പാറ -അള്ളുങ്കല്‍ റോഡ് 10.50 കോടി, കലഞ്ഞൂർ മാർക്കറ്റിൽ ആധുനിക ഷോപ്പിങ്​ കോംപ്ലക്സ് മൂന്നു കോടി, ചിറ്റൂര്‍ കടവ്, മാത്തൂര്‍, തൃപ്പാറ പാലങ്ങള്‍ 20 കോടി, കോന്നി ഫ്ലൈ ഓവര്‍ 100 കോടി, കുരിശ്ശുമുക്ക്-സ്റ്റേഡിയം ജങ്​ഷന്‍ -നെല്ലിമുരുപ്പ്-കൂടല്‍ റോഡ് നാല്​ കോടി, ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് 4.25 കോടി, കോന്നി ബൈപാസ് 50 കോടി, കലഞ്ഞൂരില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആൻഡ്​​ സയന്‍സ് കോളജ് 50 കോടി, കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് ആറു കോടി, ആധുനിക മൃഗാശുപത്രി 15 കോടി, തണ്ണിത്തോട്ടില്‍ ആന പുനരധിവാസ കേന്ദ്രം 10 കോടി, വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് ഏഴു കോടി, ചേരീമുക്ക്- പി.എം. റോഡ് രണ്ടു കോടി, പൊതുരാമത്ത്​ റെസ്റ്റ് ഹൗസ് 25 കോടി, കോന്നി ടൂറിസം വികസനം 25 കോടി, ഏനാദിമംഗലം-അയണിയാട്ട്പടി-മുരുപ്പേല്‍ത്തറ-നെല്ലിക്കുന്നം-കോരുവിള റോഡ് മൂന്ന്​ കോടി, വാകപ്പാറ-കുളത്തുമണ്‍-സണ്ണിമുക്ക്-കമ്പകത്തുംപച്ച-പൂമരുതിക്കുഴി റോഡ് 10 കോടി, കോന്നിയില്‍ കോടതി സമുച്ചയം 50 കോടി, മറൂര്‍-ഇരപ്പുകുഴി-വട്ടക്കുളഞ്ഞി-പുലരി ജങ്​ഷന്‍- തെങ്ങുംകാവ്-ഈട്ടിമൂട്ടില്‍പടി റോഡ് 6 കോടി, വ്യവസായ പാര്‍ക്ക്100 കോടി, ഡെന്‍റല്‍ കോളജ് 50 കോടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.